കൽപ്പന മരിച്ചപ്പോൾ പോലും കാണാനെത്തിയല്ല! ദൂരെ സ്ഥലത്ത് ഷൂട്ടിങ് ആയിരുന്നുവെന്ന് ഭർത്താവ് അനിൽ

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2024 (14:13 IST)
മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് നടി കൽപ്പന. മരണപ്പെട്ടെങ്കിലും കൽപ്പന വെള്ളിത്തിരയിൽ പകർന്നാടിയ വേഷങ്ങൾ ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്നവയാണ്. കല്പ്പനയുടെ മുൻഭർത്താവ് അനിൽ അടുത്തിടെ രണ്ടാമതും വിവാഹിതനായിരുന്നു. കല്പനയെ മറന്നിട്ടില്ലെന്നും എന്നാൽ, മകളും താനും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നും അനില്‍ പറയുന്നു.

മകള്‍ ശ്രീമയി ഇപ്പോള്‍ കല്പനയുടെ അമ്മയുടെ കൂടെ ചെന്നൈയിലാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞു. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും കേട്ടിരുന്നു. മനസ്സുകൊണ്ട് ഞാനും മകളും ഏറ്റവും അടുത്തായിരുന്നു. എന്റെ അമ്മയും സഹോദരിയുമായിട്ടുമൊക്കെ അവള്‍ നല്ല അടുപ്പത്തിലായിരുന്നു. കല്‍പ്പന മരിച്ചപ്പോള്‍ പോലും ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാളായി കാണുകയോ സംസാരിക്കാറോ ഇല്ല എന്ന് അനിൽ പറയുന്നു.

ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും അതല്ലെങ്കിൽ അവള്‍ക്ക് അവളുടെതായ തിരക്കുകള്‍ ഉണ്ടാവാമെന്നും അനിൽ പറയുന്നു. എന്നെങ്കിലും ഒരിക്കൽ മകൾ തന്നെ തേടിവരുമെന്ന ഉറപ്പിലാണ് അനിൽ. അച്ഛൻ-മകൾ ബന്ധം ആർക്കും പറിച്ച് കളയാൻ കഴിയില്ലെന്നും അനിൽ പറയുന്നു. കല്‍പ്പനയുടെ കുടുംബം മോളെ നന്നായി നോക്കുന്നുണ്ടെന്നും അനിൽ പറയുന്നുണ്ട്.

കല്‍പ്പന മരിച്ചപ്പോള്‍ താന്‍ കാണാന്‍ ചെന്നില്ലെന്ന ആരോപണമുണ്ട്. അതിന്റെ സത്യം പുറത്ത് പ്രചരിക്കുന്നത് പോലെയല്ല. ആ സമയത്ത് കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്ത് ഷൂട്ടിങ്ങിലായിരുന്നു. അതിലുപരി ഞാന്‍ മനപ്പൂര്‍വ്വം പോകാതിരുന്നതാണ്. ജീവനില്ലാത്ത ഒരു കല്പനയെ കാണാനുള്ള ശക്തി എനിക്കില്ല. വെളുത്ത തുണിയില്‍ പൊതിഞ്ഞ മുഖംമൂടി കിടക്കുന്ന കല്‍പ്പനയെ കുറിച്ച് ആലോചിക്കാന്‍ കൂടി വയ്യ. അവള്‍ മരിച്ചു കിടക്കുന്ന ഒരു ഫോട്ടോ പോലും ഞാന്‍ കണ്ടിട്ടില്ല എന്നാണ് അനിൽ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :