ലതാ മങ്കേഷ്കറുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

ന്യൂമോണിയ ബാധയ്ക്ക് പുറമെ, ലെഫ്റ്റ് വെൻട്രിക്യുലറിന്റെ പ്രവർത്തനവും നിലച്ചു.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (11:37 IST)
ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ അണുബാധ മൂർച്ചിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായതോടെ ലതാ മങ്കേഷ്‌കറെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ഡോക്‌ടർമാർ വ്യക്തമാക്കി.

ന്യൂമോണിയ ബാധയ്ക്ക് പുറമെ, ലെഫ്റ്റ് വെൻട്രിക്യുലറിന്റെ പ്രവർത്തനവും നിലച്ചു. എന്നാൽ കഴിഞ്ഞ മണിക്കൂറുകളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടമാണെന്നും, ഇത് പ്രതീക്ഷ നൽകുന്നതാണെന്നും ഡോക്‌ടർമാർ പറഞ്ഞു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ലതാ മങ്കേഷ്കറെ മുംബൈ ബ്രീച്ച് ക്യാന്റി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച് പുലർച്ചെ 1.30 ഓടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :