'കുറുക്കന്‍' ആരാണെന്ന് അറിയാം! ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (08:59 IST)
ഈ മാസം ഒടുവില്‍ റിലീസിന് എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമാണ് കുറുക്കന്‍. ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് പുറത്തുവരും.നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍'ജൂലൈ 27നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :