ഫഹദ് വില്ലനോ, നായകനോ ?; ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ - ഏറ്റെടുത്ത് ആ‍രാധകര്‍

Last Updated: വെള്ളി, 18 ജനുവരി 2019 (08:39 IST)
ആരാധകരുടെ പ്രിയതാരങ്ങളാ‍യ ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലറിന് വന്‍ സ്വീകരണം.

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രെയിലറില്‍ നെഗറ്റീവ് ഇമേജാണ് ഫഹദിനുള്ളത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈമാര്യം ചെയ്യുന്നുണ്ട്.

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :