മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി അല്ല: കെ.ആര്‍ മീര

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 13 ജനുവരി 2025 (19:58 IST)
ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച വിഷയത്തിലായിരുന്നു മീരയുടെ പ്രതികരണം. അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ല, സ്ത്രീയുടെ പൗരാവകാശങ്ങളാണ് എന്നാണ് എഴുത്തുകാരി പറയുന്നത്.

”ഒരു അതിക്രമം നേരിട്ടാല്‍, ഒരു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവര്‍ക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്.”

”അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ valid അല്ലാതാകാന്‍ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങള്‍” എന്നാണ് കെ.ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, മോശമായി പെരുമാറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണെന്ന് നടി സുചിത്ര നായര്‍ അടുത്തിടെ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :