മറ്റൊരു പ്രേമമോ മൊയ്‌തീനോ ആവര്‍ത്തിക്കുമോ ?; പ്രണയത്തില്‍ കുതിര്‍ന്ന “ കിസ്‌മത്ത് ”- ആവേശം കൊള്ളിക്കുന്ന ട്രെയിലര്‍

ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് കിസ്മത്ത് തീയേറ്ററുകളിലെത്തിക്കുന്നത്

jibin| Last Updated: ബുധന്‍, 20 ജൂലൈ 2016 (21:20 IST)
നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 3.20 മിനിറ്റാണ് ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് നായികാനായകന്മാര്‍. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫെയ്സ് വൺ നിർമിക്കുന്ന ചിത്രമാണ് കിസ്മത്ത്.

ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് കിസ്മത്ത് തീയേറ്ററുകളിലെത്തിക്കുന്നത്. ബിടെക് വിദ്യാര്‍ഥിയായ ഇര്‍ഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. വിനയ് ഫോര്‍ട്ട്, അലന്‍‌സിയര്‍, സുനില്‍ സുഗത എന്നിവര്‍ ചിത്രത്തിലുണ്ട്.

2011ലെ സംഭവകഥയാണ് കിസ്മത്ത് പറയുന്നത്. 28 വയസുള്ള അനിതയെന്ന പെൺകുട്ടിയുടെയും 23കാരനായ കാമുകൻ ഇർഫാന്റേയും കഥയാണ് കിസ്മത്ത് പറയുന്നത്. കുറച്ച് വർഷങ്ങൾക്കു മുമ്പ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് അനിതയെന്ന പെൺകുട്ടിയെ സംവിധാനയകന്‍ ആദ്യമായി കാണുന്നത്. അവിടുന്നാണ് അവളുടെ കഥ സംവിധായകൻ അറിയുന്നതും. പിന്നീട് ഇത് സിനിമയാക്കിയാൽ കൊള്ളാമെന്ന് സംവിധായകനു തോന്നുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :