കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (09:56 IST)
കെജിഎഫ് മൂന്നാംഭാഗം അണിയറയില്‍ ഒരുങ്ങുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച വിവരം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക ഗൗഡയാണ് കൈമാറിയത്. ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുമ്പോഴാണ് വന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കി. മൂന്നാം ഭാഗം പറയാന്‍ പോകുന്നത് എന്താണെന്ന ചര്‍ച്ചകളും തുടങ്ങി.
മൂന്നാം ഭാഗത്തിലും റോക്കി ഭായ് തന്നെയാണ് താരം.യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ
വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും വരുന്ന സിനിമ പറയാന്‍ പോകുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
കെജിഎഫ് മൂന്നാം ഭാഗത്തിന്റെ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.