ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കീര്‍ത്തി സുരേഷിന്റെ പ്രായം എത്രയെന്ന് അറിയുമോ?

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (11:10 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനക സുരേഷിന്റേയും നിര്‍മാതാവ് ജി.സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരം.

1992 ഒക്ടോബര്‍ 17 നാണ് കീര്‍ത്തിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സായി. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് കീര്‍ത്തിയെ ആരാധകര്‍ കാണുന്നത്.

ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നായിക നടിയാകുന്നത്. റിങ് മാസ്റ്റര്‍, രജനി മുരുഗന്‍, റെമോ, ഭൈരവാ, മഹാനടി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വാശി എന്നിവയാണ് കീര്‍ത്തിയുടെ ശ്രദ്ധേയമായ സിനിമകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :