കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്‌ത തെറ്റുകൾ ഞാൻ ആവർത്തിക്കില്ല; കീർത്തി സുരേഷ്

സാവിത്രിയെക്കുറിച്ച് കീർത്തി

Rijisha M.| Last Modified ബുധന്‍, 16 മെയ് 2018 (12:08 IST)
'മഹാനടി'യായി പ്രേക്ഷകർക്ക് മുന്നിലെത്തിയ കീർത്തിയ്‌ക്ക് ഇപ്പോൾ അഭിനന്ദപ്രവാഹമാണ്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ അഭിനയിക്കുകയെന്നുവെച്ചാൽ അത്ര എളുപ്പമായിരുന്നില്ല. അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നെന്നും കീർത്തി പറയുന്നു. ഇതിൽ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാൻ അറിയുന്നത്. കരിയറിലും ജീവിതത്തിലും ആ നടി ചെയ്‌ത തെറ്റ് ഞാൻ ആവർത്തിക്കില്ലെന്നും കീർത്തി പറഞ്ഞു.
തെന്നിന്ത്യൻ നായിക സാവിത്രിയുടെയും ജമിനി ഗണേഷിന്റെയും കഥ പറഞ്ഞ മഹാനടി സംവിധാനം ചെയ്‌തത് നാഗ് അശ്വിനാണ്. ഇതിൽ ജമിനി ഗണേഷിന്റെ വേഷം ചെയ്‌തത് ദുൽഖറാണ്. പുറത്തിറങ്ങിയതിന് രാജമൗലി ഉൾപ്പെടെയുള്ളവർ ഇരുവരെയും പ്രശംസിച്ചിരുന്നു.

വൈജയന്തി മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത, ഭാനുപ്രിയ, പ്രകാശ് രാജ് തുടങ്ങിയവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :