തരംഗമായി കായംകുളം കൊച്ചുണ്ണി; റിലീസിന് മുമ്പേ മുതൽമുടക്ക് സ്വന്തമാക്കി നിവിൻ പോളി ചിത്രം

തരംഗമായി കായംകുളം കൊച്ചുണ്ണി; റിലീസിന് മുമ്പേ മുതൽമുടക്ക് സ്വന്തമാക്കി നിവിൻ പോളി ചിത്രം

Rijisha M.| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (16:24 IST)
റിലീസിന് മുമ്പുതന്നെ തരംഗമായിരിക്കുകയാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ്‌ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്.

സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്‌സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നുമാണ് സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്‌സ് ഇവര്‍ കരസ്ഥമാക്കിയത്.

മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ‍. ഒപ്പം ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റത്. നാല് കോടി രൂപയ്ക്ക് ഫാര്‍സ് ഫിലിംസാണ് ഇത് സ്വന്തമാക്കിയിരിക്കുന്നത്.

കൂടാതെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് നാല് കോടിയും സാറ്റലൈറ്റ് അവകാശം ഏകദേശം പത്ത് കോടിയ്ക്ക് മുകളിലും ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ സിനിമയുടെ മുടക്ക് മുതലിന്റെ 90 ശതമാനവും സിനിമ സ്വന്തമാക്കിയിരിക്കുകയാണെന്ന് പറയാം. ഇത്തരത്തിലുള്ള സംഭവം മലയാളത്തിൽ ഇതാദ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :