കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (08:59 IST)
മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ആവോളം ചേര്‍ത്താണ് സുരേഷ് ഗോപിയുടെ കാവല്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. മുണ്ട് മടക്കി ഉടുത്ത് സുരേഷ് ഗോപിയും കട്ട കലിപ്പില്‍ രഞ്ജി പണിക്കരിനെയുമാണ് പുറത്തുവന്ന പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. നവംബര്‍ 25 നാണ് റിലീസ്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുകയുമായി സമീപിച്ചിട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.