താരവിവാഹം ഡിസംബറില്‍, വിവാഹവേദി രാജസ്ഥാനില്‍, കത്രീനയുടെ മനസ്സിലുള്ള കല്യാണം ഇങ്ങനെയാണ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (14:21 IST)

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിലും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണ്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ വാരം തന്നെ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവാഹവേദി എവിടെയായിരിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും വായിക്കാം.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ടില്‍ വെച്ചാകും വിവാഹം. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളുള്ള ഔട്ട്‌ഡോര്‍ വെഡിങ് ആണ് ണ്‍ കത്രീനയുടെ മനസ്സില്‍.

നേരത്തെ വിക്കിയുടെ ആഗ്രഹപ്രകാരം വിവാഹം മെയ് മാസത്തില്‍ നടത്തേണ്ടതായിരുന്നു. കത്രീനയുടെ തീരുമാനപ്രകാരം ഡിസംബറിലേക്ക് വിവാഹം മാറ്റുകയായിരുന്നു എന്നും പറയപ്പെടുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :