'ക്ഷണിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും'; കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഖാന്റെ സഹോദരി

Katrina Kaif with Salman Khan
രേണുക വേണു| Last Updated: വ്യാഴം, 9 ഡിസം‌ബര്‍ 2021 (10:27 IST)
കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹം ഇന്ന് നടക്കും. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. സിനിമാ രംഗത്തുനിന്ന് പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തും. എന്നാല്‍, ബോളിവുഡിന്റെ സല്ലുഭായ് സല്‍മാന്‍ ഖാന്‍ കത്രീനയുടെ കല്യാണത്തിനു എത്തില്ല. മുന്‍ കാമുകന്‍ കൂടിയായ സല്‍മാന്‍ ഖാനെ കത്രീന കൈഫ് വിവാഹം ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. സല്‍മാനേയും കുടുംബത്തേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ പറഞ്ഞു. ഇക്കണോമിക് ടൈംസിനോട് സംസാരിക്കുകയായിരുന്നു അര്‍പിത. 'ഞങ്ങളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്ത കല്യാണത്തിനു ഞങ്ങള്‍ എങ്ങനെ പോകും?' അര്‍പിത ഖാന്‍ ശര്‍മ ചോദിച്ചു. സല്‍മാന്‍ ഖാനൊപ്പം മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിനേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :