കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (14:56 IST)
അടുത്തിടെ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരവിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. കല്യാണത്തിന് ശേഷം ഇരുവരും താമസിക്കുന്ന ഫ്ളാറ്റാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച.
മുംബൈ ജൂഹുവിലെ രാജ്മഹല്‍ കെട്ടിടത്തിലെ എട്ടാം നിലയിലാണ് ഇരുവരും താമസിക്കാന്‍ പോകുന്നത്. 1.75 കോടി രൂപ അഡ്വാന്‍സായി നല്‍കിയെന്നാണ് വിവരം.ജൂഹു ബീച്ചിന് അഭിമുഖമായാണ് ഫ്‌ലാറ്റ്.
നാല് ബെഡ്‌റൂമുകള്‍, ലിവിംഗ് റൂം, ബാല്‍ക്കണി, ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്രൂമുകള്‍, രണ്ട് സര്‍വന്റ് റൂമുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഫ്‌ലാറ്റ്.
ആകെ 37 നിലകളുള്ള അപാര്‍ട്ട്മെന്റില്‍ ഓരോ നിലയിലും ഒരു ഫ്ളാറ്റ് മാത്രമാണ് ഉള്ളത്.
വിരാട് കോലിയുടെ ഫ്‌ലാറ്റും ഇവിടെത്തന്നെയാണ്.