കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (10:08 IST)
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ബോളിവുഡ് താരങ്ങളും മറ്റ് വിഐപി അതിഥികളും കല്യാണത്തിന് പങ്കെടുക്കുവാനായി എത്തിക്കഴിഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെയാണ് അറിയുവാന്‍ ആരാധകര്‍ക്കും ആകാംക്ഷയാണ്.
ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്കായി മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സവായ് മധോപൂരില്‍ കടുവ സഫാരിക്ക് പോകാന്‍ നിരവധി അതിഥികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബര്‍വാഡ കോട്ടയിലെ ചൗത് കാ ബര്‍വാഡയില്‍ താമസിക്കുന്ന അതിഥികള്‍ക്കായി കടുവ സഫാരിക്കുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.