2.7 കോടിയുടെ ഡയമണ്ട് നെക്ലസ് വിവാഹ സമ്മാനമായി നല്‍കി രണ്‍ബീര്‍, കത്രീനയ്ക്ക് സല്‍മാന്‍ഖാന്റെ സമ്മാനം എന്തെന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (15:16 IST)

അടുത്തിടെ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരവിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന് എത്തിയില്ലെങ്കിലും കത്രികയുടെ കാമുകന്മാര്‍ എന്ന് പറയപ്പെടുന്ന രണ്‍ബീര്‍ കപൂരും സല്‍മാന്‍ ഖാനും കോടികള്‍ വിലയുള്ള വിവാഹ സമ്മാനമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ഖാന്റെ സമ്മാനം ആകട്ടെ മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണെന്നാണ് പറയപ്പെടുന്നത്. കത്രീനയുടെ ഏറ്റവുമടുത്ത സുഹൃത്തായ ആലിയ ഭട്ടിന്റെ സമ്മാനം എന്താണെന്ന് അറിയാമോ ?

ലക്ഷങ്ങള്‍ വിലയുള്ള പെര്‍ഫ്യൂം ബാസ്‌ക്കറ്റ് ആണ് ആലിയ ഭട്ട് സമ്മാനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :