ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വല്‍സ്,ഗംഭീര ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, തിയേറ്ററുകളില്‍ ആളുകളെ ആളെക്കൂട്ടാന്‍ 'കാസര്‍ഗോള്‍ഡ്'

കെ ആര്‍ അനൂപ്| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (09:14 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'.മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഇപ്പോഴിതാ ട്രെയിലര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കുന്നത്.


'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഈ ചിത്രം മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും.ശ്വാസം അടക്കി പിടിച്ച് കണ്ടിരിക്കേണ്ട രംഗങ്ങളും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്‌കോറും തിയേറ്ററുകളില്‍ ആളുകളെ ആകര്‍ഷിക്കും. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.
മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :