കസബയുടെ രണ്ടാം ഭാഗം വരുന്നു?! മമ്മൂട്ടി അഭിനയിക്കുമോ?

രാജൻ സക്കറിയ ഒരിക്കൽകൂടി? കസബയുടെ രണ്ടാം ഭാഗം വരണമെന്ന് സോഷ്യൽ മീഡിയ!

aparna| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (13:13 IST)
റിലീസ് ചെയ്തതുമുതൽ ചർച്ചകളിലും വിവാദങ്ങളിലും ഇടംപിടിച്ച മമ്മൂട്ടി ചിത്രമാണ് കസബ. രാജൻ സക്കറിയ എന്ന വഷളനായ പൊലീസ് ഓഫീസറെയായിരുന്നു ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. രഞ്ജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കരുടെ കന്നി സംവിധാന സംരംഭ‌മായിരുന്നു കസബ.

ചിത്രം ഇറങ്ങി ഒന്നര വർഷത്തിന് ശേഷം നടി പാർവതി ഈ ചിത്രത്തേയും മമ്മൂട്ടിയേയും രൂക്ഷമായി വിമർശിച്ചതോടെ ചിത്രത്തിനു രണ്ടാം ഭാഗം വേണമെന്ന് സോഷ്യൽ മീഡിയ. പാർവതിയുടെ വിമർശനമാണ് ഈ ആലോചനക്ക് കാരണം.

അതിനെതിരെ ഇപ്പോൾ പ്രതികരണവുമായി മമ്മൂട്ടി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു കൊണ്ടാണ് അവർ പാർവതിക്കെതിരെ പ്രതികരിക്കുന്നത്. ഏതായാലും ആരാധകരുടെ ആവശ്യപ്രകാരം കസബക്കു ഒരു രണ്ടാം ഭാഗം വരുമോ എന്നും മമ്മൂട്ടി അതിൽ അഭിനയിക്കുമോ എന്നും കാത്തിരുന്ന് കാണാം.

മമ്മൂട്ടി എന്ന മഹാനടൻ ഇത്തരം നായകന്മാരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും തന്നെ വളരെ നിരാശപ്പെടുത്തിയ ഒരു മോശം ചിത്രമാണ് കസബ എന്നുമായിരുന്നു പാർവതി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :