‘മമ്മൂക്കയ്‌ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതം’; പേട്ടയുടെ സംവിധായകന്‍ ഇനി മമ്മൂട്ടിക്കൊപ്പം ? - വൈറലായി ട്വീറ്റ്

  karthik subbaraj , tamil cinema , mammootty , peranbu , Rajinikanth , പേരന്‍‌പ് , മമ്മൂട്ടി , തമിഴ്‌ സിനിമാ , കാര്‍ത്തിക് സുബ്ബരാജ് , കോളിവുഡ് , മമ്മൂട്ടി
ചെന്നൈ| Last Modified ഞായര്‍, 20 ജനുവരി 2019 (13:11 IST)
തമിഴ്‌ സിനിമാ ലോകവും മമ്മൂട്ടി ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍‌പ്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും നല്‍കിയ ആവേശത്തിലാണ് തെന്നിന്ത്യന്‍ സിനിമ.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ അണിയിച്ചൊരുക്കിയ റാമും - മമ്മൂട്ടിയും കൂടി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ പേരന്‍‌പ് തമിഴ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന കൗതുകവും ആകാക്ഷയും ചെറുതല്ല.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി പേരന്‍‌പില്‍ എത്തുന്നത്. മകളുടെ വേഷം കൈകാര്യം ചെയ്യുന്നത് സാധനയാണ്. മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്.

ഇതിനിടെ രജനികാന്ത് നായകനായി പൊങ്കല്‍ റിലീസായി എത്തിയ പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പേരന്‍‌പിന്റെ ടീസര്‍ ഷെയര്‍ ചെയ്‌ത് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

“ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലുണ്ട്. സ്‌ക്രീനില്‍ റാമിന്റെ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു“ - എന്നാണ് കാര്‍ത്തിക് പറഞ്ഞത്.

കാര്‍ത്തിക്കിന്റെ വാക്കുകള്‍ തമിഴ് സിനിമാ ലോകത്തും ആവേശം പകരുന്നുണ്ട്. പേരന്‍‌പിനെ മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നതാണെന്നതില്‍ സംശയമില്ല. ചിത്രം കോളിവുഡില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല.

ഇതോടെയാണ് പേട്ടയുടെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ഉടന്‍ എത്തുമോ എന്ന ചോദ്യം ആരാധരില്‍ നിന്നുമുണ്ടാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :