കണ്ണൂര്‍ സ്‌ക്വാഡ് വലിയ ഹിറ്റിലേക്ക്, മമ്മൂട്ടി ചിത്രം നൂറുകോടി നേടുമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:05 IST)
കണ്ണൂര്‍ സ്‌ക്വാഡ് വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും കണ്ണൂര്‍ സ്‌ക്വാഡ് ഇടം നേടി.
മൂന്നാം വാരത്തിലേക്ക് പ്രദര്‍ശനം കടക്കുമ്പോള്‍ 70 കോടിയിലേക്ക് അടുക്കുകയാണ് മമ്മൂട്ടി ചിത്രം.റോബി രാജ് സംവിധാനം ചെയ്ത സിനിമ രണ്ടാഴ്ചകള്‍ കൊണ്ട് തന്നെ 60 കോടി പിന്നിട്ടു.

കേരളത്തില്‍ മാത്രമല്ല വിദേശ സ്‌ക്രീനുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 65 കോടി നേടാന്‍ സിനിമയ്ക്കായി.0.90 കോടിയാണ് പതിമൂന്നാമത്തെ ദിവസം ചിത്രം നേടിയത്.31.42 കോടി വരും ഇന്ത്യന്‍ കളക്ഷന്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :