കെ ആര്‍ അനൂപ്|
Last Modified ശനി, 24 ജൂണ്‍ 2023 (09:14 IST)
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും നടി കനിഹ സജീവമാണ്. അഭിനയ ലോകത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരാധകരോട് താരത്തിന് പറയാനുള്ളത് ഇത്രമാത്രം.
'നിങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍.
അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്.'-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കനിഹ കുറിച്ചിരിക്കുന്നത്.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.