വിവാഹം എപ്പോള്‍ ?കങ്കണയുടെ മറുപടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂണ്‍ 2023 (15:05 IST)
'ടിക്കു വെഡ്സ് ഷേരു' എന്ന സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് കങ്കണ റണാവത്ത്. അതിനിടെ തന്റെ വിവാഹത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചു.

''എല്ലാത്തിനും ഒരു സമയമുണ്ട്, ആ സമയം എന്റെ ജീവിതത്തില്‍ വരണമെങ്കില്‍ അത് വരും.വിവാഹം കഴിക്കാനും എന്റേതായ ഒരു കുടുംബം ഉണ്ടാകാനും ആഗ്രഹിക്കുന്നു... പക്ഷേ, ശരിയായ സമയത്ത് അത് സംഭവിക്കും.'-കങ്കണ പറഞ്ഞു.
സായ് കബീര്‍ ശ്രീവാസ്തവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അവ്‌നീത് കൗറും പ്രധാന വേഷങ്ങളില്‍ എത്തുന്നു.'ടിക്കു വെഡ്സ് ഷേരു' ജൂണ്‍ 23ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :