അപര്‍ണ|
Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (15:19 IST)
ദിലീപിന്റെ തലവര മാറ്റിമറിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 28. ദിലീപിന്റെ രാമലീല റിലീസ് ആയ ദിവസം. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ താരത്തെ ജനങ്ങള്‍ തള്ളിയോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു കേരളം. എന്നാല്‍, തകര്ക്കാനാഗ്രഹിക്കുന്നവര്ക്കിടയില് നിന്നുകൊണ്ട് ദിലീപ് എന്ന താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ.
രാമലീല മത്സരിച്ചത് ഉദാഹരണം സുജാതയ്ക്കൊപ്പം. മഞ്ജുവായിരുന്നു ദിലീപിന്റെ എതിര്‍ഭാഗത്ത്. പ്രേക്ഷക പിന്തുണയ്ക്കൊടുവില്‍ സുജാതയും നല്ല വിജയം നേടി. പക്ഷേ, രാമലീലയുടെ ജൈത്രയാത്രക്ക് മുന്നില്‍ കടക്കാന്‍ കഴിഞ്ഞില്ല. ഇത്തവണത്തെ വിഷുവിനും ഇരുവരും തന്നെയാണ് ഏറ്റ് മുട്ടുന്നത്.
ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേര്‍ക്കുനേര്‍ തിയറ്ററുകളില്‍ എത്തുന്നത്. ഈ വർഷം ദിലീപിന്റെ കമ്മാരസംഭവവും മഞ്ജുവിന്റെ മോഹൻലാലും വിഷുറിലീസ് ആയി ഒരേദിവസം തിയറ്ററുകളിലെത്തും. ഏപ്രില്‍ 14നാണ് ‘മോഹൻലാലും കമ്മാരസംഭവവും’ റിലീസിനെത്തുന്നത്.
ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകരാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയാണ് വിഷു റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.പൃഥ്വിരാജ് നായകനായി എത്തുന്ന രണം, ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടിയും വിഷുവിന് എത്തുമെന്നാണ് സൂചന.