'തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുത്': അജിത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍

Kamalhaasan
Kamalhaasan
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (17:50 IST)
തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളും ആരാധകരും സിനിമ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും ആരും തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും നടന്‍ പറഞ്ഞു. തന്നെ കമല്‍ഹാസന്‍ എന്നോ കമല്‍ എന്നോ കെ എച്ച് എന്നോ സംബോധന ചെയ്താല്‍ മതിയെന്ന് അദ്ദേഹം അറിയിച്ചു. സിനിമയെന്ന കലയേക്കാള്‍ വലുതല്ല കലാകാരന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിനിമയെക്കുറിച്ച് പഠിക്കാനും അറിയാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ നടന്‍ അജിത്തും ഇത്തരത്തില്‍ ആരാധകരോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. തന്നെ ഇനിമുതല്‍ തലയെന്ന് അഭിസംബോധന ചെയ്യരുതെന്നായിരുന്നു അജിത്തിന്റെ അഭ്യര്‍ത്ഥന. അജിത്കുമാര്‍ എന്നൊ എകെ എന്നോ മാത്രം തന്നെ വിളിച്ചാല്‍ മതി എന്നായിരുന്നു താരം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :