കെ ആര്‍ അനൂപ്|
Last Modified വെള്ളി, 6 മെയ് 2022 (10:56 IST)
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചു. കമല്‍ഹാസന്‍ മുംബൈയിലേക്ക് തിരിച്ചു.
ഇന്നലെ മുംബൈയില്‍ എത്തിയ താരം രണ്ട് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കും.മകള്‍ അക്ഷര ഹാസനും നടന്റെ കൂടെയുണ്ടായിരുന്നു.
വിക്രമിന്റെ ട്രെയിലര്‍ മെയ് 15 ന് പുറത്തിറങ്ങും.ഗ്രാന്‍ഡ് ഇവന്റ് ദുബായില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചിത്രത്തില്‍ 'വിക്രം' എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും.ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.