കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 31 മെയ് 2022 (13:04 IST)
കമല്‍ഹാസന്‍ ചിത്രം 'വിക്രം' പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ സെന്‍സന്‍സറിങ് നടപടികള്‍ ഈയടുത്ത് പൂര്‍ത്തിയാക്കിയിരുന്നു. യു/എ സര്‍ട്ടിഫിറ്റാക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് 13 സെന്‍സര്‍ കട്ടുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
വയലന്‍സ് രംഗങ്ങളാണ് ചിത്രത്തില്‍ കട്ട് ചെയ്ത് മാറ്റിയതെന്നും പറയപ്പെടുന്നു. അശ്ലീല പദ പ്രയോഗങ്ങള്‍ മ്യൂട്ട് ചെയ്തതാകാം കാണിക്കുക.വയലന്‍സ് രംഗങ്ങളും അശ്ലീല പദ പ്രയോഗങ്ങളും എല്ലാത്തരം പ്രേക്ഷകര്‍ക്കും അനുയോജ്യമല്ലെന്നതിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. രണ്ടു മണിക്കൂര്‍ 53 മിനിറ്റ് ആണ് സിനിമയുടെ ഇപ്പോഴത്തെ ദൈര്‍ഘ്യം.
ജൂണ്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.