ട്രെൻഡ് ആകുമെന്ന് കരുതി ചെയ്തു, തിയേറ്ററിൽ കൂവലോട് കൂവൽ; പൊട്ടിയെന്ന് കരുതിയ ആ പടത്തിന് മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പ്

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 21 ജനുവരി 2025 (16:17 IST)
കമൽ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് നിറം. കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കമൽ ഒരുക്കിയ ചിത്രത്തിന് ആദ്യ രണ്ട് ദിവസം ശോകം റിപ്പോർട്ട് ആയിരുന്നു. തിയേറ്ററിൽ കൂവൽ മേളമായി. സിനിമ പരാജയപ്പെട്ടെന്ന് തന്നെ കമലും നിർമാതാക്കളും കരുതി. എന്നാൽ, മൂന്നാം ദിവസം കാര്യങ്ങൾ മാറി മറിഞ്ഞു. സിനിമ യൂത്ത് ഏറ്റെടുക്കുകയും ഹിറ്റ് ആവുകയും ചെയ്തു. ആ സംഭവത്തെ കുറിച്ച് കമൽ പറയുന്നതിങ്ങനെ.

'റിലീസ് ദിവസം തിയേറ്ററിൽ പോയി സിനിമ കാണാനുള്ള ധൈര്യം എനിക്കില്ല.നിറത്തിന് ആദ്യ ദിവസം കൂവൽ ആയിരുന്നു. അടുത്ത ദിവസവും ഇതുതന്നെ അവസ്ഥ. കൂവൽ എവിടെയാണെന്ന് അറിഞ്ഞാൽ ആ ഭാഗം എഡിറ്റ് ചെയ്ത് പുതിയത് ഇറക്കാമെന്ന് തീരുമാനിച്ചു. എന്നാൽ, കുഞ്ചാക്കോ ബോബനും ശാലിനിയും 'എടാ' എന്ന് വിളിക്കുന്നതാണ് പ്രശ്നം. അവിടെയാണ് കൂവൽ എന്ന് കേട്ടതും ഞെട്ടി. ആ സിനിമ മുഴുവൻ അവർ അങ്ങനെയാണ് വിളിക്കുന്നത്. അതോടെ, പടം വീണു എന്ന് കരുതി.

മൂന്നാം ദിവസം പടം കയറി കൊളുത്തി. യൂത്ത് ഏറ്റെടുത്തു. കോഴിക്കോടും തിരുവന്തപുരത്തും ഇതുതന്നെ അവസ്ഥ. നിർമാതാക്കളും ലിബർട്ടി ബഷീറും ആണ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞത്. വർഷമെത്രെ കഴിഞ്ഞാലും ആ ഫോൺ വിളി ഞാൻ മറക്കില്ല', കമൽ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല
വയനാട് പൂക്കോട് വെറ്റിനറി കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്
ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിന് ഇടവേള നല്‍കാതിരിക്കുകയോ പ്രാഥമിക ആവശ്യങ്ങള്‍ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് ...