തുമ്പി എബ്രഹാം|
Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:14 IST)
നടി ലിസി പ്രിയദര്‍ശന്റെയും പ്രിയദര്‍ശന്റെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ തമിഴകത്ത് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. കല്യാണി പ്രിയദര്‍ശൻ ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരുന്നതായാണ് തമിഴ് സിനിമാ ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലൂടെ കല്യാണി തമിഴിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചര്‍ച്ച സോഷ്യൽ മീഡിയയിലും ചൂടു പിടിക്കുന്നത്.
താന്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് നന്നായി അറിയാവുന്ന ആളെയാണ് താന്‍ പ്രണയിക്കുന്നതെന്നും കല്യാണി പറഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. നടി അങ്ങനെ വ്യക്തമായി പറഞ്ഞതിനാൽ തന്നെ ആ വ്യക്തി പ്രണവ് മോഹൻലാലാണെന്നാണ് തമിഴകത്തിന്റെ കണ്ടെത്തൽ. തങ്ങളുടെ കണ്ടെത്തൽ കിറുകൃത്യമാണെന്ന് അവര്‍ കട്ടായം പറയുന്നുമുണ്ട്. മോഹൻലാലും പ്രിയദര്‍ശനും ഏറെ അടുത്ത കൂട്ടുകാരാണെന്നും അവര്‍ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഇരുവരുടെയും മക്കൾ തമ്മിലുമുള്ളതെന്നും തമിഴകത്തെ സിനിമാ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.