ബോക്‌സ്ഓഫീസ് കലക്കി 'കല്‍ക്കി'; ആയിരം കോടി ക്ലബില്‍

കല്‍ക്കി വന്‍ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് പ്രൊഡക്ഷന്‍ ഹൗസ് നന്ദി പറഞ്ഞു

Kalki 2898, Prabhas
Kalki 2898 AD
രേണുക വേണു| Last Modified ശനി, 13 ജൂലൈ 2024 (16:31 IST)

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി' ആയിരം കോടി ക്ലബില്‍. ജൂണ്‍ 27 നാണ് കല്‍ക്കി വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ആറ് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ആയിരം കോടി ക്ലബില്‍ എത്തിയത്.

കല്‍ക്കി വന്‍ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് പ്രൊഡക്ഷന്‍ ഹൗസ് നന്ദി പറഞ്ഞു. ആയിരം കോടിയെന്ന നാഴികക്കല്ല് പ്രേക്ഷകരുടെ സ്‌നേഹത്തിന്റെ ആഘോഷമാണ്. ഈ സിനിമയിലേക്ക് തങ്ങള്‍ ഹൃദയങ്ങള്‍ സമര്‍പ്പിച്ചെന്നും പ്രേക്ഷകര്‍ അത് ഹൃദയം കൊണ്ട് സ്വീകരിച്ചെന്നും വൈജയന്തി മൂവീസ് പറഞ്ഞു. ആയിരം കോടി നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കല്‍ക്കി.

ആയിരം കോടി കളക്ട് ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ചിത്രമാണ് കല്‍ക്കി. ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2, ജവാന്‍, പത്താന്‍ എന്നിവയാണ് നേരത്തെ ആയിരം കോടിയില്‍ ഇടം പിടിച്ച ഇന്ത്യന്‍ സിനിമകള്‍. ഏകദേശം 600 കോടി ചെലവഴിച്ചാണ് കല്‍ക്കി നിര്‍മിച്ചത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍ എന്നിവരാണ് കല്‍ക്കിയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :