രേണുക വേണു|
Last Modified വ്യാഴം, 12 ജനുവരി 2023 (11:59 IST)
പ്രണയിനി തരിണി കലിംഗരായര്‍ക്ക് വളരെ വൈകാരികമായ വാക്കുകളില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കാളിദാസ് ജയറാം. ഇന്‍സ്റ്റഗ്രാമിലാണ് തരിണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാളിദാസ് ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. എനിക്ക് ഏറ്റവും വിലപ്പെട്ടതാണ് നീ എന്നാണ് തിരിണിയെ കുറിച്ച് കാളിദാസ് കുറിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ബോയ്ഫ്രണ്ട് ആയിരിക്കുന്നതിന് നന്ദി എന്നാണ് തരിണി കാളിദാസിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഫാഷന്‍ മോഡലാണ് തരിണി. നേരത്തെ കാളിദാസ് പങ്കുവെച്ച കുടുംബചിത്രങ്ങളില്‍ അടക്കം തരിണി ഉണ്ടായിരുന്നു. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ മനസ്സുതുറന്നിട്ടില്ല.