കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (15:07 IST)
കാളിദാസ് ജയറാം തന്റെ പ്രണയിനിക്കൊപ്പം ഒരു പൊതു ചടങ്ങിൽ പങ്കെടുത്തിരുന്നു. തരിണിയെ താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന് ചടങ്ങിനിടെ കാളിദാസ് പറയുകയും ചെയ്തു.ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു ലഭിച്ചത്. പുരസ്കാരം സ്വീകരിക്കുവാനായി തരിണിയ്ക്ക് കൂടെ കാളിദാസും എത്തിയിരുന്നു.
പുരസ്കാരം സ്വീകരിച്ച ശേഷം അവതാരക കാളിദാസിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. 'നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ല'-എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവതാരക കാളിദാസന്റെ പേര് വിളിച്ചത്.
വേദിയിലെത്തിയതും സ്നേഹം കൊണ്ട് തരിണിയെ കാളിദാസ് കെട്ടിപ്പിടിച്ചു. നിങ്ങൾക്കിടയിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചപ്പോൾ, കല്യാണം കഴിക്കാൻ പോകുകയാണെന്ന് കാളിദാസ് പറഞ്ഞു. പിന്നീട് ക്യൂട്ട് ആയിട്ട് തരിണിയോട് എന്തെങ്കിലും ചെയ്യാമോ എന്ന ചോദ്യം വന്നു.വാരണം ആയിരം എന്ന സിനിമയിലെ ഒരു രംഗം ഓർമിപ്പിക്കും വിധം സൂര്യയുടെ ശബ്ദത്തിൽ കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുകയും പിന്നീട് എഴുത്തുകാർക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.