രേണുക വേണു|
Last Modified വ്യാഴം, 4 ഡിസംബര്‍ 2025 (11:48 IST)
Kalamkaval Pre Sale: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നേട്ടമുണ്ടാക്കി 'കളങ്കാവല്‍'. റിലീസിനു തലേന്നായ ഇന്നുവരെ മമ്മൂട്ടി ചിത്രത്തിന്റെ പ്രീ സെയില്‍ 2.31 കോടിയിലേക്ക് എത്തി. നാളെയാണ് (ഡിസംബര്‍ അഞ്ച്) കളങ്കാവല്‍ തിയറ്ററുകളിലെത്തുക.
മോഹന്‍ലാല്‍ ചിത്രം 'തുടരും' തലേദിവസം വരെ പ്രീ സെയില്‍ 2.20 കോടിയായിരുന്നു. ഫൈനല്‍ പ്രീ സെയില്‍ 3.74 കോടി. കളങ്കാവല്‍ ഫൈനല്‍ പ്രീ സെയില്‍ 'തുടരും' സിനിമയെ മറികടക്കാനാണ് സാധ്യത.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാണ്. വിനായകനും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ 20 ല്‍ അധികം നായികമാരുണ്ട്.