'പാട്ടിന് യേശുദാസിനേക്കാള്‍ പ്രതിഫലം വാങ്ങുന്നുണ്ടല്ലോ'; ഒടുവില്‍ കലാഭവന്‍ മണിയുടെ മറുപടി ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (11:18 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. മലയാളി മനസ്സുകളോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായത്. അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു നാടന്‍ പാട്ട് കലാകാരന്‍ കൂടിയായിരുന്നു മണി. സിനിമയിലും മണി പാടിയിട്ടുണ്ട്. ജീവിതാനുഭവങ്ങളാണ് മണിയുടെ ഓരോ പാട്ടിന്റെയും പ്രത്യേകത.

പാട്ടിന് യേശുദാസിനേക്കാള്‍ പ്രതിഫലം വാങ്ങിയ ഒരു കാലമുണ്ടായിരുന്നു കലാഭവന്‍ മണിക്ക്. ഇതേ കുറിച്ച് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. പാട്ടിന് താങ്കള്‍ യേശുദാസിനെക്കോള്‍ പ്രതിഫലം വാങ്ങുന്നുണ്ടല്ലോ എന്നൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ യേശുദാസ് പാട്ട് പഠിച്ചിട്ടുണ്ട്, ഞാന്‍ പഠിച്ചിട്ടില്ല എന്നായിരുന്നു മണിയുടെ മറുപടി.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്ക് ഇന്നും ഏറെ ആരാധകരുണ്ട്. മണിയുടെ മരണശേഷവും മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് മണിയുടെ സ്പര്‍ശമുള്ള നാടന്‍ പാട്ടുകളിലൂടെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :