ചുംബനരംഗത്ത് അഭിനയിച്ച് കജോളും, ആ തീരുമാനം നടി മാറ്റിയോ?

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജൂലൈ 2023 (15:06 IST)
സിനിമയിലെത്തി 23 വര്‍ഷങ്ങള്‍ പിന്നിട്ട നടിയാണ് കജോള്‍. 'ദ് ട്രയല്‍' എന്ന വെബ് സീരീസിന് വേണ്ടി താരം ചുംബനരംഗത്ത് പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയായി.ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്നതായിരുന്നു കജോളിന്റെ നയം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ചുംബനരംഗത്ത് നടി അഭിനയിച്ചത് ആരാധകരെയും ഞെട്ടിച്ചു.
സീരീസിന്റെ കഥാഗതിക്ക് ഇത്തരത്തില്‍ ഒരു രംഗം ആവശ്യമായതിനാലാണ് കജോള്‍ ലിപ്ലോക്കിന് തയ്യാറായിതെന്നും പറയപ്പെടുന്നു. സീരീസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ചുംബനരംഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് രണ്ടു വ്യത്യസ്ത എപ്പിസോഡുകളിലാണ്.
ജൂലൈ 14 മുതലാണ് വെബ് സീരീസിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. 'ദ് ഗുഡ് വൈഫ്' എന്ന അമേരിക്കന്‍ സീരിസിന്റെ റീമേക്ക് കൂടിയാണിത്. ജീവിതം ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്നിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുവാനായി വക്കീല്‍ കുപ്പായം വീണ്ടും അണിയാന്‍ തയ്യാറാക്കുന്ന വീട്ടമ്മയുടെ കഥ കൂടിയാണ് ഈ സീരീസ് പറയുന്നത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :