ഭര്‍ത്താവിന് കങ്കണയുമായി അടുപ്പമുണ്ടെന്ന് കജോള്‍ അറിഞ്ഞു; വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തി, വിവാഹിതനായ ഒരാളെ പ്രണയിച്ചത് തെറ്റായെന്ന് കങ്കണ

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (09:54 IST)

ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ.

1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു.


കജോളിന് ഇന്ന് 47-ാം ജന്മദിനം

ബോളിവുഡ് താരസുന്ദരി കാജോളിന് ഇന്ന് 47-ാം ജന്മദിനം. അന്നും ഇന്നും ഒരുപോലെ കാജോള്‍ സിനിമകള്‍ കാണുവാന്‍ ആളുകളുണ്ട്.1974 ഓഗസ്റ്റ് 5 നായിരുന്നു നടി ജനിച്ചത്. താരത്തെ കുറിച്ച് കൂടുതല്‍ അറിയാം.

ബോളിവുഡിലെ പ്രമുഖ നടന്മാരിലൊരാളായ അജയ് ദേവ്ഗണ്‍ ആണ് കാജോളിന്റെ ഭര്‍ത്താവ്. 1999-ലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. താര ദമ്പതിമാര്‍ക്ക് ആദ്യ കുഞ്ഞു പിറന്നത് 2003-ലായിരുന്നു.നിസ എന്നാണ് മകളുടെ പേര്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു തന്നെയാണ് നടിയുടെ വരവും. നിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോള്‍. 2008 ല്‍ നടിയുടെ പിതാവ് മരിച്ചു.

എത്ര എത്രയോ കാജോള്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇന്നും മായാതെ നില്‍ക്കുന്നു.ഷാരൂഖാനൊപ്പവും അമീര്‍ഖാനൊപ്പവും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് കൂടെ നടി സിനിമകള്‍ ചെയ്തിട്ടുണ്ട്. ബേഖുദി എന്ന സിനിമയിലൂടെയാണ് നടി അഭിനയരംഗത്തെത്തിയത്.1992ല്‍ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. 1993ല്‍ പുറത്തിറങ്ങിയ ബാസിഗര്‍,2006 ല്‍ ഫന 2001ലെ കഭി ഖുഷി കഭി ഗം തുടങ്ങി എത്രയോ എത്രയോ ചിത്രങ്ങള്‍. വിവാഹശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും ഇടയ്ക്കിടെ നല്ല സിനിമകളില്‍ നടി അഭിനയിച്ച കൊണ്ടേയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ധനുഷിനൊപ്പം വേലയില്ലാ പട്ടധാരിയുടെ രണ്ടാംഭാഗത്തില്‍ കാജോള്‍ അഭിനയിച്ചു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :