റിലീസ് ഓണത്തിന് അല്ല,പൃഥ്വിരാജിന്റെ കടുവ നേരത്തെ എത്തും
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 ജൂണ്‍ 2022 (12:26 IST)
പൃഥ്വിരാജിനെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
നേരത്തെ ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമമിട്ട് നേരത്തെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസ് തിരിച്ചെത്തുന്ന സിനിമ കൂടിയാകും ഇത്.