'കാതല്‍' റിലീസ് എപ്പോള്‍ ? മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (11:26 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ റിലീസ് വൈകുകയാണ്. ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായതാണ്. എന്നാല്‍ എന്തുകൊണ്ട് റിലീസ് വൈകുന്നു എന്ന ചോദ്യത്തിന് മമ്മൂട്ടി ഉത്തരം നല്‍കി.

കാതല്‍ ഒരു കുടുംബ കഥയാണ്. എന്നാല്‍ വളരെ പുതുമയുള്ളതാണ്. കുടുംബകഥ എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ പക്ഷേ അതല്ല ഈ സിനിമയിലെ വിഷയം. സിനിമയിലെ വിഷയം പുതിയതാണ്ം അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു പിന്നെ എന്ത് ചെയ്യും. നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ ? കുഞ്ഞ് പടം അല്ലേ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്

കാതല്‍ സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ വേഷത്തിലോ രൂപത്തില്‍ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറിച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുള്ള സിനിമയല്ല കാതല്‍ എന്നും മമ്മൂട്ടി പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :