കെജിഎഫ് സംവിധായകന്റെ അടുത്തത് 'ഡ്രാഗണ്‍' ! തെലുങ്കിലെ പ്രമുഖ നടന്‍ നായകന്‍

Jr. NTR and Prashanth Neel
കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മെയ് 2024 (12:25 IST)
Jr. NTR and Prashanth Neel
'ആര്‍ആര്‍ആര്‍' വിജയത്തിനുശേഷം ജൂനിയര്‍ എന്‍ടിആര്‍ സിനിമ തിരക്കുകളിലേക്ക്.കൊരടാല ശിവ സംവിധാനം ചെയ്യുന്ന ദേവര ഒരുങ്ങുകയാണ്. ഹൃത്വിക് റോഷനോടൊപ്പം നടന്‍ അഭിനയിക്കുന്ന 'വാര്‍ 2' വരുന്നുണ്ട്.ഈ സിനിമയിലൂടെയാണ് നടന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.


യംഗ് ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന ജൂനിയര്‍ എന്‍ടിആര്‍, 'കെജിഎഫ്', 'സലാര്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ച പ്രശാന്ത് നീലുമായി കൈകോര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്ക് 'ഡ്രാഗണ്‍' എന്ന് പേരിടും എന്നാണ് വിവരം.


ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനമായ മെയ് 20 ന് 'NTR31' ന്റെ ടൈറ്റിലും പ്രീ-ലുക്ക് പോസ്റ്ററും റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു .'ദേവര: ഭാഗം 1'ജോലികള്‍ വൈകാതെ തന്നെ പൂര്‍ത്തിയാക്കും.

എന്‍ടിആറിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് മുമ്പ് നീല്‍ 'സലാര്‍ പാര്‍ട്ട് 2 ജോലികള്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് മെയ് 19 ന് ദേവരയിലെ ആദ്യ ഗാനം പുറത്തുവരും. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാന്‍-ഇന്ത്യ ചിത്രം വളരെയധികം ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇരു ബോളിവുഡ് താരങ്ങളുടെയും തെലുങ്ക് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :