‘മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്’- മുന്നറിയിപ്പുമായി മാധുരി

ബിക്കിനി അണിഞ്ഞ ‘ജോസഫ് ‘നായികക്ക് മുന്നറിയിപ്പ് !

Last Modified വെള്ളി, 3 മെയ് 2019 (13:50 IST)
ജോജു നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മാധുരു. ബാംഗ്ലൂർ സ്വദേശിനിയാണ് മാധുരി. പട്ടാഭിരാമൻ എന്ന സിനിമയിൽ അഭിനയിക്കുന്ന നടി കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

തായ്‌ലൻഡിലെ കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു. നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കു വച്ചതോടെ അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളും ഒരുപാട് എത്തിത്തുടങ്ങി.

അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി നടി രംഗത്തു വന്നു. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ നടി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രം താരം നീക്കം ചെയ്യുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :