'എന്റെ ജീവിതമാണ് സിനിമ, പണിയിലെ സ്പോയിലർ പ്രചരിപ്പിച്ചു': യുവാവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോജു ജോർജ്

നിഹാരിക കെ എസ്| Last Modified ശനി, 2 നവം‌ബര്‍ 2024 (09:30 IST)
'പണി' സിനിമയ്ക്കു നെഗറ്റീവ് റിവ്യു എഴുതിയ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽവ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ജോജു ജോര്‍ജ്. തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്റെ പേരിലാണ് റിയാക്ട് ചെയ്തതെന്നും ജോജു വിശദീകരണ വീഡിയോയിൽ പറയുന്നു. താൻ യുവവൈനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജോജു പറയുന്നുണ്ട്.

പൊളിറ്റിക്കല്‍ സയന്‍സ് സ്‌കോളറായ ആദര്‍ശ് എച്ച്.എസ് എന്ന യുവാവിനെയാണ് ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓഡിയോ വൈറലായതോടെ ജോജുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീരണം നൽകി ജോജു രംഗത്ത് വന്നത്.

'എന്‍റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്കിയാലേ അറിയില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാൻ ഇയാളെ വിളിച്ചത്. മനഃപൂർവം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ച് സംസാരിച്ചത്.

നിയമപരമായി ഇക്കാര്യത്തിൽ ഞാൻ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികൾ മുടക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്', ജോജു പറയുന്നു.

'നിന്നെ ഞാന്‍ കാണിക്കിണ്ട്. നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍. നാളെ നീ എവിടെയുണ്ടാകും. സിനിമയില്‍ റേപ്പ് സീന്‍ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാന്‍ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓര്‍ത്തിരുന്നാല്‍ മതി എന്നെ. ഞാന്‍ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ? ഞാന്‍ പ്രൊവോക്ക്ഡ് ആയാല്‍ നീ മുള്ളിപ്പോകും,' എന്നൊക്കെയായിരുന്നു ജോജു ഫോണിലൂടെ യുവാവിനോടു പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ...

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്
മുഖ്യമന്ത്രി ആരാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ദില്ലി സര്‍ക്കാര്‍ നാളെ ...

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു ...

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും ...

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്
പെരിന്തല്‍മണ്ണ വായുള്ളി വീട്ടില്‍ അനൂപിനെയാണ് പെരിന്തല്‍മണ്ണ അതിവേഗ സ്‌പെഷ്യല്‍ കോടതി ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് ...

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ...

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
ഏഴിലും പിന്നെ അതിലും താഴേയ്ക്കുമുള്ള ക്ലാസുകളിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം ...