കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (11:15 IST)
ഒടുവിലായി റിലീസ് ചെയ്ത ജോജിയെ കുറിച്ച് പറയാനെ നടി ഉണ്ണിമായ പ്രസാദിന് നേരമുള്ളൂ.ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയിലെ ഡിലീറ്റഡ് സീന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ.
'അപ്പന്‍ വീട്ടിലേക്ക് കയറിവന്നാല്‍ ബിന്‍സി പെട്ടെന്നുതന്നെ വാനിഷ് മോഡ് ആകും'- ഉണ്ണിമായ കുറിച്ചു.
പനച്ചേല്‍ കുട്ടപ്പന്‍ വരുന്നതിനു മുമ്പ് വരെ ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന ബിന്‍സി പെട്ടെന്ന് തന്നെ ടിവി ഓഫ് ആക്കി മറ്റൊരു റൂമിലേക്ക് പോകുകയും ഉടനെതന്നെ പുറത്തു നിന്ന് വാതില്‍ തുറന്ന് പനച്ചേല്‍ കുട്ടപ്പന്‍ അകത്തേക്ക് വരുന്നതുമായ ഒരു രംഗമാണ് നടി പങ്കുവെച്ചത്.