‘ജിമിക്കി കമ്മല്‍’ ഷെറില്‍ ഇനി സൂര്യയ്ക്കൊപ്പം തമിഴില്‍, പാട്ട് വമ്പന്‍ ഹിറ്റ്!

Jimikki Kammal, Sheril, Sheril Kadavan, Suriya, Thane Sertha Koottam, Vgnesh Sivn, ജിമിക്കി കമ്മല്‍, ഷെറില്‍, ഷെറില്‍ കടവന്‍, സൂര്യ, താനേ സേര്‍ന്ത കൂട്ടം, വിഗ്‌നേഷ് ശിവന്‍
BIJU| Last Updated: തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (16:03 IST)
‘ജിമിക്കി കമ്മല്‍’ സോംഗിലൂടെ ലോകമെങ്ങും താരമായി മാറിയ ഷെറില്‍ കടവന്‍ വീണ്ടും. നായകനാകുന്ന ‘താനേ സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിന്‍റെ സോംഗ് ടീസറിലാണ് ഷെറില്‍ പ്രത്യക്ഷപ്പെടുന്നത്.

‘സൊഡക്ക്’ എന്നാരംഭിക്കുന്ന ഈ കുത്തുപാട്ടിന് സംഗീതം അനിരുദ്ധാണ്. അനിരുദ്ധിന്‍റെ ഇരുപത്തേഴാം പിറന്നാള്‍ ദിനത്തിലാണ് ഗാനരംഗത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ സിനിമയില്‍ ഷെറില്‍ അഭിനയിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴകത്തെ സെന്‍സേഷനായ ഷെറിലിനെ ഈ ടീസറില്‍ ഉള്‍പ്പെടുത്തിയത് ‘താനേ സേര്‍ന്ത കൂട്ടം’ ടീമിന്‍റെ മിടുക്ക്.

വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍‌വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :