കെ ആര്‍ അനൂപ്|
Last Modified ശനി, 18 നവംബര്‍ 2023 (12:19 IST)
2023 ദീപാവലിക്ക് റിലീസ് ചെയ്ത തമിഴ് സിനിമകളാണ് 'ജിഗര്‍തണ്ട ഡബിള്‍ എക്സ്', 'ജപ്പാന്‍'. റിലീസ് ചെയ്ത് എട്ടാം ദിവസം പിന്നിട്ടുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ.
പോസിറ്റീവ് റിവ്യൂകളോടെ തുടങ്ങിയ 'ജിഗര്‍തണ്ട ഡബിള്‍എക്സ്' മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.
രണ്ടാം ആഴ്ചയില്‍ ചിത്രത്തിന് അധിക സ്‌ക്രീനുകളും ഷോകളും ലഭിച്ചു. ചിത്രം 8 ദിവസം കൊണ്ട് മൊത്തം 47 കോടി രൂപ നേടി. തമിഴ്നാട്ടില്‍ നിന്ന് 'ജിഗര്‍താണ്ഡ ഡബിള്‍എക്സ്' 26 കോടിയിലധികം നേടി.
ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ ഇന്ന് (നവംബര്‍ 18) 50 കോടി കടക്കുമെന്നാണ് സൂചന.
ഉയര്‍ന്ന പ്രതീക്ഷകളോടെ പുറത്തിറങ്ങിയ കാര്‍ത്തി നായകനായ 'ജപ്പാന്‍' പിന്നോട്ട് പോയി.'ജപ്പാന്‍' 8 ദിവസം അവസാനിക്കുമ്പോള്‍ ലോകമെമ്പാടുമായി 28 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.