മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറെ ഓര്‍മ്മയുണ്ടോ ? ഇപ്പോഴത്തെ കോലം ഒന്നു കാണേണ്ടതു തന്നെ !

തിങ്കള്‍, 27 നവം‌ബര്‍ 2017 (19:22 IST)

jewel mary, vietnam colony, mohanlal, kanaka, innocent, facebook, മോഹന്‍ലാല്‍, ഇന്നസെന്‍റ്, കനക

മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്‌നാം കോളനി. തുടര്‍ച്ചയായി ഇരുനൂറോളം ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മലയാളസിനിമയെന്ന റെക്കോര്‍ഡും വിയറ്റ്‌നാം കോളനിയുടെ പേരിലുണ്ട്. മോഹന്‍ലാലിനെക്കൂടാതെ ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന എന്നിങ്ങനെയുള്ള വലിയൊരു താരനിരതന്നെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ചിത്രം 1992ലായിരുന്നു റിലീസ് ചെയ്തത്.
 
കെപിഎസി ലളിതയും കനകയുമുള്‍പ്പടെ നിരവധി പേര്‍ താമസിച്ചിരുന്ന കോളനിയെ വിറപ്പിച്ചിരുന്ന ഗുണ്ടായി വേഷമിട്ട റാവുത്തര്‍ എന്ന കഥാപാത്രത്തെ ആ ചിത്രം കണ്ട ആരുതന്നെ മറക്കാനിടയില്ല. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിജയ രംഗരാജുവാണ് ചിത്രത്തില്‍ റാവുത്തര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
 
ടെലിവിഷന്‍ അവതാരകയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ജുവല്‍ മേരിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റാവുത്തറിനെ കണ്ടെത്തിയത്. റാവുത്തര്‍ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ ഗോവിന്ദരാജുവിനൊടൊപ്പമുള്ള ചിത്രവും ജുവല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലാവുകയും ചെയ്തു.
 
പോസ്റ്റ് കാണാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദി കിംഗിന്‍റെ റീമേക്കില്‍ ദുല്‍ക്കര്‍ അഭിനയിക്കില്ല!

അലക്സാണ്ടറുടെ മകന്‍ വെറും ഐ എ എസുകാരന്‍ മാത്രമല്ല. ആവശ്യം വന്നാല്‍ മുണ്ട് മാടിക്കുത്തി ...

news

‘തന്റെ ‘ജൂലി 2’ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കും, അതിന് ഒരു കാരണമുണ്ട്’; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ...

news

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍ !

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു. ആ ചിത്രം നേരത്തേ ഒന്ന് വന്നതല്ലേ എന്നാണോ സംശയം? ...

news

മാസ് കാണിക്കാന്‍ ഒരുങ്ങിയാല്‍ മമ്മൂട്ടിയോളം വരില്ല ആരും, മാസ്റ്റര്‍ പീസ് മാനിയ - 17 ലക്ഷം പ്രേക്ഷകര്‍ !

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ...

Widgets Magazine