സിനിമകള്‍ക്ക് തല്‍ക്കാലം അവധി, കുടുംബത്തോടൊപ്പം യാത്രയില്‍ ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (10:10 IST)
സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര.















A post shared by Saritha Jayasurya (@sarithajayasurya)


ദുബായില്‍ നിന്നുള്ള കുടുംബ ചിത്രങ്ങള്‍ ജയസൂര്യയുടെ ഭാര്യ സരിത പങ്കുവച്ചു.
ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്നാണ് ജയസൂര്യ വിശേഷിപ്പിക്കാറുള്ളത്.എറണാകുളത്തെ പനമ്പിള്ളി നഗറില്‍ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്.
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.


2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
അടുത്ത വര്‍ഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :