ജയറാമുമായുള്ള ബന്ധത്തെ പാര്‍വതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു; തടസമായത് താരമൂല്യവും !

ജയറാം-പാര്‍വതി ബന്ധത്തെ തുടക്കം മുതല്‍ പാര്‍വതിയുടെ അമ്മ എതിര്‍ത്തിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2025 (12:27 IST)

താനും ജയറാമും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്ന് നടി പാര്‍വതി ജയറാം. പാര്‍വതിയുടെ അമ്മയായിരുന്നു ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നത്. ജയറാമിനൊപ്പം അഭിനയിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ അമ്മയുടെ നിര്‍ബന്ധം കാരണം വേണ്ടെന്നുവച്ചിട്ടുണ്ട്. തനിക്കാണെങ്കില്‍ ജയറാമിനൊപ്പം അഭിനയിക്കുന്നതായിരുന്നു അക്കാലത്ത് ഏറെ ഇഷ്ടപ്പെട്ട കാര്യം. ഇതുംപറഞ്ഞത് അമ്മയോട് തര്‍ക്കിച്ചിരുന്നെന്നും പാര്‍വതി പറയുന്നു.

ജയറാം-പാര്‍വതി ബന്ധത്തെ തുടക്കം മുതല്‍ പാര്‍വതിയുടെ അമ്മ എതിര്‍ത്തിരുന്നു. അക്കാലത്ത് ജയറാമിനേക്കാള്‍ വലിയ താരമായിരുന്നു പാര്‍വതി. ഇതാണ് പ്രണയബന്ധത്തെ എതിര്‍ക്കാനുള്ള ആദ്യ കാരണം. പിന്നെ സിനിമയില്‍ നിന്ന് ഒരു പങ്കാളി മകള്‍ക്ക് വേണ്ട എന്നും പാര്‍വതിയുടെ അമ്മ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ പാര്‍വതിയുടെ വാശിക്ക് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു.

സിനിമ സെറ്റുകളില്‍ ആര്‍ക്കും തങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയില്ലെന്നാണ് പാര്‍വതി ആദ്യം കരുതിയിരുന്നത്. എന്നാല്‍ പല സെറ്റുകളിലും നടന്‍മാരും നടിമാരും തന്നെയും ജയറാമിനേയും കളിയാക്കാന്‍ തുടങ്ങി. കിരീടം സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ വരെ കളിയാക്കിയിട്ടുണ്ടെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

ജയറാം-പാര്‍വതി ബന്ധത്തില്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളെ കുറിച്ച് നടി ഉര്‍വശിയും ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിനു നടുവില്‍ താനൊരു ഹംസത്തെ പോലെ നിന്ന അനുഭവവും ഉര്‍വശി വിവരിക്കുന്നു. പാര്‍വതിയുടെ കുടുംബം ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാര്‍വതിയുടെ അമ്മയ്ക്കായിരുന്നു കൂടുതല്‍ എതിര്‍പ്പ്. മേലില്‍ ജയറാമിനോട് സംസാരിക്കരുതെന്ന് പാര്‍വതിയെ ഒരിക്കല്‍ അമ്മ താക്കീത് ചെയ്തിട്ടുണ്ട്. മകള്‍ ഇനി ജയറാമിന്റെ നായികയായി അഭിനയിക്കരുതെന്നും പാര്‍വതിയുടെ അമ്മ ഒരിക്കല്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തെല്ലാം പാര്‍വതിക്കും ജയറാമിനും രക്ഷകയായത് ഉര്‍വശിയാണ്.

വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ജയറാമിനൊപ്പം പാര്‍വതിയും ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ജയറാമിനോട് സംസാരിക്കാന്‍ പോകരുതെന്ന് പാര്‍വതിയെ അമ്മ വിലക്കി. പാര്‍വതിയോട് സംസാരിക്കാതിരിക്കാന്‍ ജയറാമിന് കഴിയില്ലായിരുന്നു. ജയറാം ഉര്‍വശിയുടെ സഹായം തേടി. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ജയറാം ഉര്‍വശിയുടെ മുറിയിലേക്ക് പോകും. അവിടെ വച്ച് ഉര്‍വശിയുടെ റൂമിലെ ഫോണില്‍ നിന്ന് ജയറാം പാര്‍വതിയെ വിളിക്കും. പാര്‍വതിയുടെ അമ്മയ്ക്ക് സംശയം തോന്നുകയും ഇല്ല. മിക്ക ദിവസങ്ങളിലും ഉര്‍വശിയുടെ റൂമില്‍ ജയറാം എത്തിയിരുന്നു. ഇതിനിടെ ഒരു ദിവസം പാര്‍വതിയുടെ അമ്മ ഈ കള്ളക്കളി പിടിച്ചു. ജയറാം ഫോണിലൂടെ സംസാരിച്ചപ്പോള്‍ അപ്പുറത്തെ സൈഡില്‍ പാര്‍വതിയുടെ അമ്മയായിരുന്നു. പാര്‍വതി ആണെന്ന് കരുതിയാണ് ജയറാം സംസാരിച്ചിരുന്നത്. അന്ന് പാര്‍വതിക്ക് അമ്മയില്‍ നിന്ന് കുറേ ചീത്ത കേള്‍ക്കേണ്ടി വന്നെന്നും ഉര്‍വശി ഓര്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...