ഹാപ്പി ന്യൂ ഇയര്‍ അര്‍ത്ഥശൂന്യമായ സിനിമയെന്ന് ജയ ബച്ചന്‍

മുംബൈ| Last Updated: ബുധന്‍, 5 നവം‌ബര്‍ 2014 (17:11 IST)
ഫാറാ ഖാന്‍ സംവിധാനം ചെയ്ത് കിംഗ് ഖാന്‍ നായകനായ ഹാപ്പി ന്യൂ ഇയറിനെതിരെ ജയാ ബച്ചന്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും അര്‍ത്ഥശൂന്യമായ സിനിമയാണെന്നാണ് ജയ ബച്ചന്‍ വിശേഷിപ്പിച്ചത്.


ചിത്രം കണ്ടത് അഭിഷേക് ബച്ചന്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ് കണ്ടത്. കാലത്തിറങ്ങുന്നത് വാണിജ്യ സിനിമകളാണ് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നും ജയ പറഞ്ഞു.

ഒരു സാഹിത്യോത്സവത്തില്‍ സംബന്ധിക്കുകയായിരുന്നു ജയ ബച്ചന്‍. ഷാരുഖ് ഖാന്‍ നായകനായ ചിത്രം ഇതിനോടകം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.ചിത്രം ഇതിനോടകം 300 കോടിയോളം ബോക്സ് ഓഫീസില്‍ നിന്നും നേടിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ്
ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും

ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :