Last Modified ശനി, 16 ഫെബ്രുവരി 2019 (14:20 IST)
ഗുണ്ടകളുടെ ഗുണ്ടയായി 2010ൽ രാജ വന്നിറങ്ങിയപ്പോൾ അനിയൻ സൂര്യയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. രാജയെ രണ്ടാമതും സ്ക്രീനിൽ എത്തിക്കാൻ ആലോചിച്ച വൈശാഖിന്റെ മനസിൽ പക്ഷേ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം, ജയ് ആയിരുന്നു.
മമ്മൂട്ടിയുടെ സഹോദര വേഷത്തിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് എത്തുന്നതെന്നാണ് സൂചന. പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അനുജനായി പ്രിഥ്വിരാജാണ് വേഷമിട്ടിരുന്നത്. എന്നാല്‍ ഈ കഥാപാത്രമല്ല ജയ് ചെയ്യുന്നത് എന്നാണ് വിലയിരുത്തല്‍.
മമ്മൂട്ടിയുടെ രാജയെ സംരക്ഷിച്ച് വലുതാക്കിയ മണിയണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകനാണ് ജയ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മമ്മൂട്ടിയുടെ സഹോദര വേഷമാണ് തനിക്കെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയ് പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12ന് വിഷു റിലീസായി എത്തുകയാണ് ചിത്രം.