കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (17:04 IST)
കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനത്തിന് എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍.ആറ്റിലി സംവിധാനം ചെയ്ത രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. റിലീസ് ദിവസം 125 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
പിന്നീടുള്ള ദിവസങ്ങളില്‍ ജവാന്റെ കുതിപ്പാണ് കണ്ടത്. 109.24, 140.17, 156.80, 52.39, 38.21, 34.06 എന്നിങ്ങനെയാണ് റിലീസ് കഴിഞ്ഞ ഓരോ ദിവസത്തെയും കളക്ഷന്‍ റിപ്പോര്‍ട്ട്. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ കളക്ഷനില്‍ ഇടിവ് വന്നെങ്കിലും ജവാന്‍ 684.71 കോടി നേടി എന്നതാണ് ഒടുവില്‍ ലഭിച്ച വിവരം. വൈകാതെ തന്നെ ചിത്രം 700 കോടി ക്ലബ്ബില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജവാന്‍ 300 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.