ജനുവരി മോഹന്‍ലാല്‍ ഇങ്ങ് എടുക്കും! കണക്ക് കൂട്ടിയത് ഒന്നുമല്ല വാലിബന്‍ ഓപ്പണിങ് ഡേ സ്വന്തമാക്കുന്നത്, 65 രാജ്യങ്ങളില്‍ റിലീസിന് തയ്യാര്‍

Mohanlal, Malaikottai Vaaliban, Mohanlal Fans, Malaikottai Vaaliban Review
Malaikottai Vaaliban
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ജനുവരി 2024 (10:38 IST)
'മലൈക്കോട്ടൈ വാലിബന്‍'ന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തില്‍ ഒരു ലാല്‍ ചിത്രം വരുന്നു എന്നതുതന്നെയാണ് വലിയ പ്രതീക്ഷകള്‍ക്ക് പിന്നിലുള്ള കാരണവും. ജിസിസി രാജ്യങ്ങളില്‍ മാത്രമല്ല വിദേശത്തുള്ള 59 രാജ്യങ്ങളില്‍ കൂടി വാലിബന്‍ റിലീസ് ചെയ്യും. ജിസിസി എണ്ണം കൂടി കൂട്ടിയാല്‍ 65 രാജ്യങ്ങളില്‍ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.ALSO READ:
സർപ്രൈസ് ഹിറ്റ് ! 200 കോടി നേട്ടത്തിന് പിന്നാലെ 'ഹനുമാൻ' രണ്ടാം ഭാഗം വരുന്നു, പുത്തൻ ചിത്രത്തിൽ ഒരു സൂപ്പർതാരവും

സാധാരണ മലയാള സിനിമയ്ക്ക് റിലീസ് ലഭിക്കാത്ത ഇടങ്ങളായ അംഗോള, അര്‍മേനിയ, അസര്‍ബൈജാന്‍, ബോട്‌സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ ഇവിടെയും 'മലൈക്കോട്ടൈ വാലിബന്‍'റിലീസ് ചെയ്യും. 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ യുകെയില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കും. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ അഡ്വാന്‍സ് റിസര്‍വേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഇതുവരെ 2 കോടിക്കും 2.50 കോടിക്കും ഇടയില്‍ റിലീസിന് മുമ്പേ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.1549 ഷോകളില്‍ നിന്നുള്ള നേട്ടമാണിത്. രണ്ടുദിവസം കൂടിയുണ്ട് റിലീസിന് ഈ ദിവസങ്ങളിലേക്ക് കണക്കുകൂടി ചേര്‍ക്കുമ്പോള്‍ വലിയൊരു ഓപ്പണിങ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :